top of page
Third Convocation

തൊഴിലധിഷ്ഠിത വിദ്യാ രംഗത്ത് പിബിജി ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വേറിട്ട മാതൃക: റഷീദലി ശിഹാബ് തങ്ങൾ

തൊഴിലധിഷ്ഠിത വിദ്യാരംഗത്ത് പ്രൊഫഷണലിസത്തിന് മുൻ്ഗണന നൽകുന്ന ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പിൻറെ കേരളത്തിലെ സംരംഭമായ പി ബി ജി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വേറിട്ട മാതൃകയാണെന്നും  ഇന്ന് നാം നേടിവരുന്ന ഡിഗ്രി പീ ജി കോഴ്‌സുകൾക്ക് പുറമെ ജോബ് ഓറിയന്റഡായ ട്രെയിനിങ് നൽകുന്ന ഫിനിഷിങ് സ്‌കൂളുകൾ നമ്മുടെ ശോഭനമായ ഭാവിക്ക് ഏറെ അനിവാര്യമാണെന്നും തങ്ങൾ പറഞ്ഞു .

 

PBG Training ഇൻസ്ടിട്യൂട്ടിൻറെ മൂന്നാം കോൺവെക്കേഷന്റെ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ .  ഖത്തർ പി ആർ സർവീസ് , HUMAN RESOURCE MANAGEMENT, LEGAL TRANSLATION എന്നീ മേഖലകളിൽ ഒരു മാസത്തെ ട്രെയിനിങ്ങും ഇന്റെർഷിപ്പും കരസ്ഥമാക്കിയ 29 വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും  പുതുതായി ഖത്തറിൽ ജോലി ലഭിച്ച സൽമാൻ ഫാരിസ് കുറ്റിയാടി അഫ്സൽ രാമപുരം ഹസീബ് താനൂർ എന്നിവർക്കുള്ള യാത്ര ഡോക്യുമെന്റ് കൈമാറ്റവും തങ്ങൾ നിർവഹിച്ചു.

കഴിഞ്ഞ  ഒരു വർഷക്കാലയളവിൽ സ്ഥാപനത്തിൽ നിന്നും ട്രെയിനിങ് പൂർത്തിയാക്കിയ 70 ൽ പരം വിദ്യാർത്ഥികളിൽ നിന്ന് 50 ൽ കൂടുതൽ ഉദ്യോഗാര്ഥികൾക്ക്  ഇന്ന് വിദേശത്തെ വിവിധ കമ്പനികളിൽ അവരുടെ വിദ്യാഭ്യാസത്തിനും കഴിവിനും ആഗ്രഹത്തിനും അനുസരിച്ചുള്ള ജോലി തരപ്പെടുത്തി കൊടുക്കാനായത് ഏറെ അഭിനന്ദനാര്ഹമാണെന്നും ഇനിയും ഒരുപാട് പേർക്ക് നല്ല അവസരങ്ങൾ തുറന്ന് കൊടുക്കാൻ പരിശ്രമിക്കണമെന്നും റഷീദലി ശിഹാബ് തങ്ങൾ കൂട്ടിക്കിച്ചേർത്തു.

കോട്ടക്കലിലെ PBG ട്രെയിനിങ് ഇന്സ്ടിട്യൂട്ട് ഓഫീസിൽ വെച്ച് നടന്ന  പ്രത്യേക പരിപാടിയിൽ സ്ഥാപനത്തിന്റെ രക്ഷാധികാരികളായ ഇബ്രാഹീം ഹാജി ഉള്ളാട്ട് , ഹനീഫ തച്ചറക്കൽ, ഫസൽ തച്ചറക്കൽ, ഉണ്ണി ഫിൽസ ട്രാവെൽസ് എന്നിവർ പങ്കെടുത്തു 

Second Convocation
First Convocation
18
19
20
21
22
24
25
bottom of page